മേരിക്കുണ്ടൊരു കുഞ്ഞാട്
പള്ളി.
മലയാളം മാത്രം അറിയുന്ന അപു അപ്പന്റെ മടിയിലിരുന്ന് ഇംഗ്ലിഷ് കുർബാന കാണുന്നു. കലാശക്കൊട്ടിനു മുൻപ് അവസാനത്തെ പ്രാർത്ഥന, ഹെയിൽ മേരി, ഫുൾ ഓഫ് ഗ്രേസ്.. അപുവിനു ആകെ മനസിലായത് ആ ഒരു വാക്കാണ്. പിന്നെ വെച്ച് താമസിപ്പിച്ചില്ല, ഫുൾ വോളിയത്തിൽ കണ്‌ഠ ശുദ്ധി വരുത്താതെ തന്നെ തുടങ്ങി, മേരിക്കുണ്ടൊരു കുഞ്ഞാട്, മേനി വെളുത്തൊരു കുഞ്ഞാട്...
നമുക്ക് വീട്ടിൽ ചെന്നിട്ട് പാടാം എന്ന് ചെവിയിൽ പറഞ്ഞതൊന്നും വിലപ്പോയില്ല. പ്രാർത്ഥന തീർന്നിട്ടും പാട്ട് അവസാനിപ്പിക്കാത്ത അപുവിനെയും കൊണ്ട് അപ്പയും അമ്മയും സ്ഥലം കാലിയാക്കിയെന്ന് പറഞ്ഞാൽ മതിയല്ലോ..!

Labels: അപു